അടൽ ടണലിന്റെത് എന്ന പേരിൽ പ്രചരിക്കുന്നത് മറ്റൊരു ടണലിന്റെ ചിത്രം [24 fact check]

adal tunnel

ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമായ അടൽ തുരങ്കത്തിന്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ ദിവസം ടണൽ ഉദ്ഘാടനം ചെയ്തത്. അടൽ ടണലിന്റെത് എന്ന പേരിൽ പ്രചരിക്കുന്നത് മറ്റൊരു ടണലിന്റെ ചിത്രമാണ്. പ്രചരിക്കുന്ന ദൃശ്യം അമേരിക്കയിലെ ഡെവിൾസ് സ്‌ളൈഡ് ടണലിന്റെതാണ്. കാലിഫോർണിയയിലാണ് ഈ തുരങ്കമുള്ളത്. 2013ൽ ഉദ്ഘാടനം ചെയ്ത ടണലിന് ടോം ലാന്റോസ് ടണലെന്നും പേരുണ്ട്.

Read Also : ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിയ്ക്കും

ഈ മാസം മൂന്നാം തിയതിയായിരുന്നു മണാലിയെയും ലെയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ ഉദ്ഘാടനം. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. സമുദ്ര നിരപ്പിൽ നിന്ന് 10000 അടി ഉയരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കൊവിഡ് കാലത്തും വിപുലമായ ചടങ്ങുകളോടു കൂടിയായിരുന്നു ടണലിന്റെ ഉദ്ഘാടനം.

അടൽ ടണലെന്ന പേരിൽ പ്രചരിക്കുന്ന ഡെവിൾസ് സ്‌ളൈഡ് ടണലിന്റെ ചിത്രം ഒരു ബ്ലോഗിൽ നിന്നുള്ളത് ആണ്. കാലിഫോർണിയൻ സർക്കാരിന്റെ റിപ്പോർട്ടുകളിലും ടണലിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അടൽ ടണലിന്റെ വായ് ഭാഗം ചതുര രൂപത്തിലാണ്. ബ്ലോക്ക് ഷേപ്പായാണ് തുരങ്കം പണിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ പ്രചരിക്കുന്നത് പോലെ ടണൽ വൃത്താകൃതിയിൽ അല്ല.

ഈ ചിത്രം തെറ്റായി പങ്കുവച്ചവരിൽ പ്രമുഖ വാർത്താ മാധ്യമങ്ങളും ഉൾപ്പെടുന്നു. വാർത്ത ഏജൻസികൾക്കും ട്വിറ്ററിനും നന്ദി വരെ നൽകിയാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലും നിരവധി പേർ ഈ വ്യാജ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

Story Highlights adal tunnel, fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top