തിരുവനന്തപുരം സ്വർണക്കടത്ത്; സന്ദീപ് നായർ എൻഐഎക്ക് നൽകിയ രഹസ്യമൊഴി കസ്റ്റംസ് ശേഖരിക്കും

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഐഎയ്ക്ക് നൽകിയ രഹസ്യമൊഴി കസ്റ്റംസ് ശേഖരിക്കും. ഇതിനായി കോടതിയെ സമീപിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ കസ്റ്റംസിന് കൂടുതൽ തെളിവുകൾ ലഭിച്ചു.
തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായർ എൻഐഎയ്ക്ക് നൽകിയ മൊഴി ലഭിക്കുന്നതിന് വേണ്ട നടപടികൾ കസ്റ്റംസ് ആരംഭിച്ചു. മൊഴി ലഭിക്കാൻ കോടതിയെ സമീപിക്കാൻ കസ്റ്റംസ് തീതമാനിച്ചിട്ടുണ്ട്. ഇതിനായി തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കും. മുൻപ് കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെ സന്ദീപ് മൊഴി നൽകാൻ സാധ്യതയുള്ളതായി കസ്റ്റംസ് വിലയിരുത്തുന്നു. കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് പ്രതിയുമായി ഫൈസൽ നടത്തിയ പണമിടപാടുകളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കാരാട്ട് ഫൈസൽ തിരുവനന്തപുരത്ത് വന്നതിനും തെളിവുകൾ ശേഖരിച്ചു. പതിനാലാം തീയതിയിലെ ചോദ്യം ചെയ്യൽ നിർണായകമാകും.
Story Highlights – Gold smuggling case, NIA, Customs, Sandeep Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here