കൊവിഡ് വാക്‌സിനൊപ്പം ഒരു മൈക്രോ ചിപ്പും കുത്തിവയ്ക്കുമെന്ന് വ്യാജ പ്രചാരണം [24 fact check]

കൊറോണ വൈറസിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കൊവിഡ് 19 വാക്സിന്‍ കുത്തിവയ്ക്കുമ്പോള്‍ ഒരു മൈക്രോ ചിപ്പ് ശരീരത്തില്‍ ഘടിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ആരും വാക്സിന്‍ എടുക്കരുതെന്നും ഒരു പ്രചാരണം നടക്കുന്നത്. പ്രചാരണങ്ങള്‍ക്കൊപ്പമുള്ള വിഡിയോയില്‍ പ്രൊജക്ട് എന്‍ജിനിയര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ സംസാരിക്കുന്നതായും കാണാം. മൈക്രോചിപ്പ് നിര്‍മിക്കുന്നതിനായുണ്ടായിരുന്ന ടീമിലെ അംഗമെന്ന് പരിചയപ്പെടുത്തിയാണ് പ്രസംഗം. എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ നിരവധി പേജുകളിലാണ് പങ്കുവച്ചിട്ടുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

12 വര്‍ഷം പഴക്കമുള്ള വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അമേരിക്കന്‍ പാസ്റ്ററായ കാള്‍ സാന്റേഴ്സിന്റെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പലതവണയായി എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്ത വിഡിയോയാണ് സന്ദേശങ്ങള്‍ക്കൊപ്പമുള്ളത്. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും കൊവിഡ് വാക്സിനൊപ്പം മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നുണ്ടെന്ന് പറയുന്നില്ല.

Story Highlights fact check – microchip implant, coronavirus vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top