ഡുപ്ലെസിക്ക് പരുക്ക്?; ചെന്നൈ ക്യാമ്പിൽ ആശങ്ക

Faf du Plessis injury

ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഫാഫ് ഡുപ്ലെസിക്ക് പരുക്കെന്ന് സൂചന. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനു ശേഷം കാല്മുട്ടിൽ ഐസ് പാക്ക് വച്ച ഡുപ്ലെസിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനു പരുക്കാണെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡുപ്ലെസിയുടെ പരുക്ക് ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയാകും.

Read Also : കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ചെന്നൈക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഫാഫ് ഡുപ്ലെസി. 5 മത്സരങ്ങളിൽ നിന്ന് 282 റൺസ് സമ്പാദ്യമുള്ള താരം സീസണിലെ റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. 94 ശരാശരിയും 150 സ്ട്രൈക്ക് റേറ്റും താരത്തിന് ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ 10 വിക്കറ്റിൻ്റെ ജയം കുറിച്ചപ്പോൾ താരം 87 റൺസ് എടുത്തിരുന്നു.

Story Highlights Faf du Plessis spotted with ice-pack ahead of CSK’s match against KKR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top