Advertisement

കാസര്‍ഗോഡ് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആപ്പ്

October 6, 2020
Google News 2 minutes Read

കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ കെ.എസ്.ഡി ആപ്പ്. സുഭിക്ഷ കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള വിപണന/ വാങ്ങല്‍ ആപ്പായ സുഭിക്ഷ കെ.എസ്.ഡി നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ജില്ലയില്‍ കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളായ പഴം, പച്ചക്കറി, തേങ്ങ, പാല്‍ മുട്ട, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ ഈ ആപ്പു വഴി വിറ്റഴിക്കാം.

സൗജന്യമായി ആര്‍ക്കും ഈ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഉദ്പാദകനായ കര്‍ഷകനും ഉപഭോക്താവിനും നേരിട്ട് ഫോണ്‍, വാട്സ്ആപ്പ് എന്നിവ വഴി ഉത്പന്നത്തിന്റെ വില, തരം ഇനം എന്നിവയോടൊപ്പം ഉത്പാദകന്റെ ലോക്കേഷന്‍ എന്നിവ കൃത്യമായി പങ്കുവെക്കുകയും വിപണനം നടത്തുകയും ചെയ്യാം. ഇടനിലക്കാരനെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് വിപണനം നടത്താനും ഉത്പാദകന് യഥാര്‍ത്ഥ വില ഉത്പന്നത്തിന് ലഭ്യമാക്കാനും ഈ ആപ്പിലൂടെ സാധിക്കും.

Story Highlights App for buy and sell agricultural products in Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here