Advertisement

സെക്രട്ടേറിയേറ്റ് തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക് റിപ്പോർട്ട് ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്

October 6, 2020
Google News 2 minutes Read

സെക്രട്ടേറിയേറ്റ് തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക് റിപ്പോർട്ട് ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പിന്നിൽ ഗൂഢാലോചന ഉണ്ടന്ന് വ്യക്തമായെന്നും തീപിടുത്തത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഫോറൻസിക് റിപ്പോർട്ടോടെബിജെപിയുടെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നുംസംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.

സെക്രട്ടേറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന റിപ്പോർട്ട്, ഫോറൻസിക് വിഭാഗം, തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.സത്യം മൂടിവയ്ക്കാക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഫോറൻസിക് റിപ്പോർട്ട് ഗൗരവതരമാണ്. ആരാണ് തീ വെച്ചത് എന്ന് കണ്ടെത്തണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തം. തീപിടുത്തത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ ബിജെപിയുടെ ആരോപണം ശരിയെന്ന് തെളിഞ്ഞതായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണം. സ്വർണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് തീവെച്ചത്. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി തന്നെയെന്നും സംഭവം എൻഐഎ അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് റിപ്പോർട്ടിൽ അത്ഭുതപ്പെടാനില്ലെന്നും സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Story Highlights Opposition leader says forensic report that secretariat fire was not due to short circuit is serious

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here