Advertisement

ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; സമ്മാനം പങ്കുവച്ചത് മൂന്ന് പേർ

October 6, 2020
Google News 1 minute Read
physics nobel 2020

ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ബ്രിട്ടീഷുകാരനായ റോജർ പെൻറോസ്, ജർമൻ പൗരനായ റെയിൻഹാർഡ് ജെൻസെൽ, അമേരിക്കക്കാരിയായ ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

Read Also : വൈദ്യ ശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളാണ് റോജർ പെൻറോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിശയകരമായ കോംപാക്ട് ഒബ്‌ജെക്ടിനെ സംബന്ധിച്ച കണ്ടെത്തലുകളാണ് റെയിൻഹാർഡ് ജെൻസെലും ആൻഡ്രിയ ഗെസിനും പുരസ്‌കാരം നേടികൊടുത്തത്. സ്റ്റോക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ഇന്ത്യൻ സമയം 3. 30നായിരുന്നു അവാർഡ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഫിസിക്‌സിനുള്ള നൊബേൽ ലഭിച്ചത് ജെയിംസ് പീബിൾസ്, മൈക്കൽ മേയർ, ഡൈലിയർ ക്വിലോസ് എന്നിവർക്കായിരുന്നു. ഫിസിക്‌സിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയാണ്. പിന്നീട് മരിയ ജിയോപ്പാർട്ട് മേയര്‍ ഫിസിക്സ് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയായി. 1921ൽ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഫിസിക്‌സിൽ നൊബേൽ ലഭിച്ചു.

Story Highlights physics nobel 2020 announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here