കാർഷിക നിയമത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഹരിയാനയിൽ പര്യടനം ആരംഭിച്ചു

കാർഷിക നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഹരിയാനയിൽ പര്യടനം ആരംഭിച്ചു. സംസ്ഥാന അതിർത്തിയായ സിർസയിൽ നേരത്തെ തടഞ്ഞ റാലി പിൻ വാങ്ങാൻ തയാറല്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ തുടർന്നാണ് അനുവദിച്ചത്. അതിർത്തി തുറക്കാൻ 5000 മണിക്കൂർ എടുത്താൽ പോലും കാത്തിരിക്കാൻ തയാറാണെന്ന് രാഹുൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാർഷിക ബില്ലുകൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോൺഗ്രസിന്റെ റാലി. പഞ്ചാബിൽ പര്യടനം പൂർത്തി ആക്കിയ റാലി ഹരിയാന അതിർത്തിയായ സിർസയിൽ തടഞ്ഞു. ക്രമസമാധാന- ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തടഞ്ഞത്. രാഹുൽ ഗാന്ധിയും പ്രവർത്തകരും റാലി ഉപേക്ഷിക്കാൻ തയാറല്ലെന്ന നിലപാടിനെ തുടർന്ന് സംഘർഷത്തിന് വഴിമാറി. ജലപീരങ്കി അടക്കം പ്രയോഗിച്ചു. തുടർന്നാണ് വ്യവസ്ഥകളോടെ ഹരിയാനയിൽ കടക്കാൻ അനുവദിച്ചത്. രണ്ട് ദിവസമാണ് റാലി ഹരിയാനയിൽ പര്യടനം നടത്തുക. ഡൽഹിയിൽ വലിയ കർഷക മാർച്ചോടു കൂടിയാകും ട്രാക്ടർ റാലി അവസാനിയ്ക്കുക.

Story Highlights Rahul Gandhi-led tractor rally against agricultural law begins in Haryana


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top