ലൈഫ് മിഷൻ ക്രമക്കേട്: കോടതിയിൽ രേഖകൾ ഹാജരാക്കി വിജിലൻസ്

ലൈഫ് മിഷൻ ക്രമക്കേട് കേസിൽ രേഖകൾ കോടതിയിൽ ഹാജരാക്കി വിജിലൻസ്. കേസിലെ മുഴുവൻ രേഖകളും സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് ശേഖരിച്ച മുഴുവൻ രേഖകളും കോടതിയുടെ കസ്റ്റഡിയിലായി. രേഖകൾക്കായി സിബിഐ സംഘം കോടതിയെ സമീപിക്കേണ്ടിവരുമെന്നാണ് വിജിലൻസ് നിലപാട്.
Read Also :ലൈഫ് മിഷൻ കേസ് : സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും
അതേസമയം, ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ സിബിഐ ഓഫീസിൽ ഹാജരായി. ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടൻ നായർ, ചീഫ് എഞ്ചിനീയർ അജയകുമാർ എന്നിവരാണ് കൊച്ചി സിബിഐ ആസ്ഥാനത്ത് ഹാജരായത്. ലൈഫ് മിഷൻ സിഇഒ യു വി ജോസ് ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here