എറണാകുളത്ത് 1201 പേർക്ക് കൊവിഡ്; 20 ആരോഗ്യ പ്രവർത്തകർക്കും രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 1201 പേർക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ 22 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 1013 പേരുണ്ട്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 140 പേരാണ്. 20 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആറ് ഐഎൻഎച്ച്എസ് പ്രവർത്തകർക്കും രോഗം.
Read Also : എറണാകുളം ജില്ലയില്‍ കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് ബന്ധപ്പെടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഫോണ്‍ സൗകര്യം
ഇന്ന് ജില്ലയിൽ 385 പേർ രോഗ മുക്തി നേടി. ഇതിൽ 379 പേർ എറണാകുളം ജില്ലക്കാരും ആറ് പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 1690 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28404 ആണ്. ഇതിൽ 26715 പേർ വീടുകളിലും 144 പേർ കൊവിഡ് കെയർ സെന്ററുകളിലും 1545 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – ernakulam covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here