രാജ്യത്ത് കൊവിഡ് മരണങ്ങളിൽ 48 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് 25 ജില്ലകളിൽ നിന്ന്

രാജ്യത്ത് കൊവിഡ് മരണങ്ങളിൽ 48 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് 25 ജില്ലകളിലെന്ന് റിപ്പോർട്ട്. ഇതിൽ 15 ജില്ലകൾ മഹാരാഷ്ട്രയിലാണ്. മരണനിരക്ക് കുറയ്ക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
പ്രതിരോധ നടപടികളുടെ ഭാഗമായി മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങളെ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. 1.55 ശതമാനമാണ് കൊവിഡ് മരണ നിരക്ക്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,000 ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 986 പേർ മരിച്ചു. രോഗമുക്തി നിരക്ക് 85 ശതമാനം കടന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ,കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. 72,049 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 67,57,132 ആയി. 24 മണിക്കൂറിൽ 986 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,04,555 ലേക്ക് ഉയർന്നു. 9,07,883 പേരാണ് ചികിൽസയിൽ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 82,203 പേർക്ക് രോഗം ഭേദമായി. 57,44,694 പേർക്ക് ഇതുവരെ കോവിഡ് മുക്തി നേടി. 85.02 ശതമാനമാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ നിരക്ക്. 11,99,857 കൊവിഡ് പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിൽ നടന്നതായി ഐസിഎംആർ അറിയിച്ചു.
Story Highlights – 48 percent covid death reported from 15 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here