നാല് ജില്ലകളില്‍ 1000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് നാല് ജില്ലകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് രോഗികളുടെ എണ്ണം 1000 കടന്നത്.
കോഴിക്കോട് ജില്ലയില്‍ 1576 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 1350 പേര്‍ക്കും എറണാകുളം ജില്ലയില്‍ 1201 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 1182 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണവും 1000 കടന്നു. ഗുരുതരമായ സാഹചര്യമാണ് സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നതിലൂടെ സംസ്ഥാനത്തുണ്ടാകുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 1224 പേര്‍ക്കും എറണാകുളം ജില്ലയിലെ 1013 പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ 1155 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story Highlights – covid cases four districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here