ഐപിഎൽ മാച്ച് 21: കൊൽക്കത്ത ബാറ്റ് ചെയ്യും

kkr csk toss ipl

ഐപിഎൽ പതിമൂന്നാം സീസൺ 21ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ പീയുഷ് ചൗളയ്ക്ക് പകരം കരൺ ശർമ്മ ടീമിലെത്തി. കൊൽക്കത്ത നിരയിൽ മാറ്റങ്ങളില്ല. പോയിൻ്റ് ടേബിളിൽ കൊൽക്കത്ത നാലാമതും ചെന്നൈ അഞ്ചാമതുമാണ്. ചെന്നൈ അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ കൊൽക്കത്ത നാല് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.

കഴിഞ്ഞ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ 10 വിക്കറ്റ് ജയം ചെന്നൈക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കൊൽക്കത്തയാവട്ടെ സ്ഥിരത കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഫാഫ് ഡുപ്ലെസിയും ഷെയിൻ വാട്സണും ചേർന്ന് കിംഗ്സ് ഇലവൻ ബൗളിംഗ് നിരയെ തച്ചുതകർത്തത് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കരുത്തിനെയാണ് വെളിവാക്കുന്നത്. നിലയുറപ്പിച്ചാൽ ഏറെ അപകടകാരനായ വാട്സണെ എത്രയും വേഗം പുറത്താക്കുക എന്നതാവും കൊൽക്കത്തയുടെ ലക്ഷ്യം. പാറ്റ് കമ്മിൻസ്-ഷെയിൻ വാട്സൺ പോര് മത്സരഗതിയെത്തന്നെ നിർണയിച്ചേക്കും.

Story Highlights kolkata knight riders vs chennai super kings toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top