മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു

kozhikode wakf tribunal inaugurated by minister kt jaleel

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കൊവിഡ്. മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

Read Also : കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 490 പേര്‍ക്ക്

അതേസമയം വൈദ്യത മന്ത്രി എം എം മണിക്കും കൊവിഡ് സ്ഥിരീകരിച്ചു. എം എം മണിയുടെ ഡ്രൈവർക്കും കെ ടി ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റ് രോഗങ്ങൾ ഉള്ളതിനാൽ മന്ത്രി എം എം മണിയെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

നേരത്തെ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടത്.

Story Highlights kt jaleel, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top