രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്

chemistry nobel 2020

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം രണ്ട് വനിതകൾക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ചാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചിരിക്കുന്നത്. ജീനോം എഡിറ്റിനുള്ള പുതിയ രീതിയുടെ കണ്ടെത്തലിനാണ് പുരസ്‌കാരം. ജനിതക രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവരുടെ കണ്ടുപിടുത്തം സഹായകമാവുമെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.

Read Also : ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; സമ്മാനം പങ്കുവച്ചത് മൂന്ന് പേർ

ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് മേധാവിയാണ് ഇമ്മാനുവേൽ ചാർപന്റിയർ. ബെർക്കിലി സർവകലാശാലയിലെ അധ്യാപികയാണ് ജെന്നിഫർ എ ഡൗഡ്‌ന.

സ്‌റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇവർ കണ്ടെത്തിയ ജനിറ്റിക് ടൂളിന് വലിയ ശക്തിയുണ്ടെന്നും പുരസ്‌കാര സമിതി. ചികിത്സകൾക്കും നൂതന കാർഷിക വിളകൾ വികസിപ്പിക്കാനും ഈ കണ്ടുപിടുത്തം സഹായിക്കും. ജനിതകമായ പ്രശ്‌നങ്ങൾ എഡിറ്റ് ചെയ്ത് പരിഹരിക്കാൻ ഇവരുടെ കണ്ടെത്തൽ സഹായകമായെന്നും സമിതി.

Story Highlights chemistry nobel 2020, 2 women bagged chemistry nobel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top