പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം

sc limits protest crucial verdict 2

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി.

ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികൾക്കോ സംഘങ്ങൾക്കോ പൊതുയിടങ്ങൾ തടസപ്പെടുത്തി സമരം നടത്താൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമര കാലത്ത് കൊളോണിയൽ വാഴ്ചയെ എതിരിടാൻ സ്വീകരിച്ച മാർഗങ്ങൾ ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പൊതുയിടങ്ങളിലെ സമരം ഒഴിപ്പിക്കാൻ ഭരണകൂടം കോടതിയുടെ ഉത്തരവിനായി കാത്തുനിൽക്കേണ്ടതില്ല. റോഡുകളിലെ തടസം നീക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അധികാരികൾ വീഴ്ച വരുത്തിയാൽ കോടതിയുടെ ഇടപെടൽ ക്ഷണിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു.

Story Highlights Supreme Court,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top