തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്ന് സ്വപ്‌നാ സുരേഷ്

സ്‌പെയ്‌സ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായി സ്വപ്‌നാ സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്വപ്‌നാ സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, എം. ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്‌നാ സുരേഷ് എട്ടുതവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. എം. ശിവശങ്കറിന്റെ വിശ്വസ്ഥയായതിനാല്‍ മാത്രമാണ് ജോലി ലഭിച്ചതെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.
Story Highlights – Swapna Suresh Space Park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here