കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ്

Union Minister Pralhad Joshi tests COVID positive

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ കര്‍ണാടകത്തില്‍ നിന്ന് തന്നെയുള്ള റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights Union Minister Pralhad Joshi tests COVID positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top