എറണാകുളത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

Covid death in Ernakulam

എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. അതേസമയം ജില്ലയില്‍ 3 ദിവസത്തിനിടെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

എറണാകുളം ജില്ലയില്‍ ഇന്നലെ 1201 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 1013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 140 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല.

Story highlights: Covid death in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top