Advertisement

‘മഞ്ഞപ്പടയൊരുക്കം’: ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

October 8, 2020
Google News 2 minutes Read
kerala blasters preseason started

ഐഎസ്എൽ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് ​ഇന്നു മുതൽ ഗോവയിൽ പ്രീ-സീസൺ പരിശീലനത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസൺ സ്ക്വാഡിനെയും പ്രഖ്യാപിച്ചു.

ലീഗിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ ഡ്യുലർ സ്റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടർന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്പോർട്സ് കോംപ്ലക്സ് മൈതാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മാറും.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ സ്ക്വാഡ്:

ഗോൾ കീപ്പേഴ്സ്

  1. ആൽബിനോ ഗോമസ്
  2. പ്രഭ്സുഖാൻ സിംഗ് ഗിൽ
  3. ബിലാൽ ഹുസൈൻ ഖാൻ
  4. മുഹീത് ഷബീർ

പ്രതിരോധം

  1. ദെനെചന്ദ്ര മെയ്തേ
  2. ജെസ്സൽ കാർണെയ്റോ
  3. നിഷു കുമാർ
  4. ലാൽറുവതാരാ
  5. അബ്ദുൾ ഹക്കു
    6 സന്ദീപ് സിംഗ്
  6. കെൻസ്റ്റാർ ഖർഷോങ്

Read Also : ടോട്ടനത്തിൽ കളി പഠിച്ച് പ്രീമിയർ ലീഗ് ക്ലബുകളിൽ സംഭവബഹുലമായ കരിയർ; ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിൽ

മധ്യനിര

  1. സഹൽ അബ്ദുൾ സമദ്
  2. ജീക്സൺ സിംഗ്
  3. രോഹിത് കുമാർ
  4. അർജുൻ ജയരാജ്‌
  5. ലാൽതതങ്ക ഖാൽറിംഗ്
  6. ആയുഷ് അധികാരി
  7. ഗോട്ടിമായും മുക്താസന
  8. ഗിവ്സൻ സിംഗ് മൊയ്റാങ്തേം
  9. രാഹുൽ കെ പി
  10. സെയ്ത്യസെൻ സിംഗ് പ്രശാന്ത് കെ
  11. റീഥ്വിക് ദാസ്
  12. നോൻഗ്ഡംബ നഒറേം
  13. സെർജിയോ സിഡോഞ്ജ
  14. ഫകുണ്ടോ പേരെയ്‌ര
  15. വിസന്റെ ഗോമസ്
  16. പ്രശാന്ത് കെ

ആക്രമണനിര

  1. ഷെയ്ബോർലാംഗ് ഖാർപ്പൻ
  2. നഒരേം മഹേഷ്‌ സിംഗ്
  3. ഗാരി ഹൂപ്പർ

മേൽപ്പറഞ്ഞവർക്ക് പുറമേ, ശേഷിക്കുന്ന വിദേശ താരങ്ങൾ വരുന്ന ആഴ്ചകളിൽ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്ക്വാഡിൽ റിസർവ് ടീമിൽ നിന്നുള്ള 7 യുവകളിക്കാരും ഉൾപ്പെടുന്നുണ്ട്. ഇതോടെ അവർക്ക് ഐ‌എസ്‌എൽ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് അന്തിമ സ്ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. വിദേശ താരങ്ങളുടെയും സമ്പൂർണ്ണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്ക്വാഡിന്റെ പൂർണ്ണ പരിശീലനം ആരംഭിക്കും.

Story Highlights kerala blasters preseason started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here