ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ അമേരിക്കന്‍ കവിയത്രി ലൂയിസ് ഗ്ലൂക്കിന്

2020ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. പുരസ്‌കാരം ലഭിച്ചത് അമേരിക്കന്‍ കവിയത്രിയായ ലൂയിസ് ഗ്ലൂക്കിനാണ്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന കാവ്യ ശബ്ദമാണ് ലൂയിസ് ഗ്ലൂക്കിന്റെത് എന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

നിലവില്‍ യേല്‍സ് സര്‍വകലാശാലയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഇവര്‍. സാഹിത്യത്തിന് നൊബേല്‍ നേടുന്ന 16ാമത്തെ വനിതയാണ് ലൂയിസ് ഗ്ലൂക്ക്. 1993ല്‍ പുലിസ്റ്റര്‍ പുരസ്‌കാരവും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റ് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും ഇവര്‍ സ്വന്തമാക്കി. നിരൂപകരുടെ വിലയിരുത്തല്‍ പ്രകാരം ലൂയിസിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈകാരിക തീവ്രതയും ഒറ്റപ്പെടലും മറ്റ് മാനസിക സംഘര്‍ഷങ്ങളുമാണ്. അതേസമയം, സാമ്പത്തിക നൊബേല്‍ ഈ മാസം 12ന് പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം 3.15 നടുത്തായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

Story Highlights Nobel Prize in Literature goes to American poet Louis Gluck

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top