Advertisement

തൃശൂർ ജില്ലയിൽ 385 പേർക്ക് കൂടി കൊവിഡ്; 460 പേർക്ക് രോഗമുക്തി

October 8, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ ഇന്ന് 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 460 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19155 ആണ്. അസുഖബാധിതരായ 10659 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

Read Also : കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 688 പേര്‍ക്ക്

വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 381 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 കേസുകളുടെ ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

999 പേർ വ്യാഴാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 296 പേർ ആശുപത്രിയിലും 703 പേർ വീടുകളിലുമാണ്. വ്യാഴാഴ്ച 1758 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2662 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 182255 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here