ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം; 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരും

നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും
റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ ഷൂട്ടിംഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടൊവിനോ തോമസിനെ ആശുപത്രിയിൽ പസ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights – tovino thomas medical bulletin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here