ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മുരളീധരനായി വിജയ് സേതുപതി

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ  മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിൽ മുരളീധരനെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പർതാരം വിജയ് സേതുപതിയാണ്. എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മൂവി ട്രെയ്ൻ മോഷൻ പിക്‌ചേഴ്‌സും ഡാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്.

അതേസമയം ചിത്രത്തിന് ‘800’ എന്നാണ് പേരിട്ടിരിക്കുന്നത് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ടാണ് ചിത്രത്തിന് ‘800’ എന്ന് പേരിട്ടിരിക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം കൊവിഡ്-19 മൂലം നീണ്ടുപോകുകയായിരുന്നു.  

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. അതേസമയം ‘ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി അറിയിച്ചിരുന്നു. മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, എന്നാൽ അദ്ദേഹം സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും’ വിജയ് സേതുപതി പറഞ്ഞിരുന്നു.

ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരണം നടക്കുന്നത്.

Story Highlights: Vijay Sethupathi to play Muthiah Muralidaran in biopic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top