പ്രഭാസിനും ദീപികയ്ക്കും ഒപ്പം ബിഗ്ബിയും; അണിയറയില്‍ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

Amitabh Bachchan Prabhas and Deepika Padukone new movie

പ്രഭാസിനും ദീപിക പദുക്കോണിനും ഒപ്പം പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായെത്തുന്നു. നാഗ് അശ്വിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസാണ് നിര്‍മാണം. അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരവും വൈജയന്തി മൂവീസ് ഔദ്യോഗികമായി പുറത്തുവിട്ടു.

‘ഇപ്പോള്‍ ഞങ്ങളുടെ യാത്ര കുറച്ച് കൂടി വലുതായി’ എന്ന ട്വീറ്റിനൊപ്പം അമിതാഭ് ബച്ചന്റെ വരവറിയിക്കുന്ന ടീസറും വൈജയന്തി മൂവീസ് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെയാണ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നായികയായെത്തുന്ന വിവരവും പുറത്തെത്തിയത്. ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.

2021 അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് സൂചന. ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യകതയും ഈ സിനിമയ്ക്കുണ്ട്.

Story highlights: Amitabh Bachchan Prabhas and Deepika Padukone new movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top