മലപ്പുറത്ത് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ ആക്രമണം; നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് ആക്രമണമുണ്ടായതായി പരാതി.
മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. തന്റെ വാഹനത്തിന് പിന്നില്‍ രണ്ട് തവണ ഇടിക്കുകയായിരുന്നു എന്നും തനിക്ക് പരുക്കുകളില്ലെന്നും എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights Attack on AP Abdullakutty in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top