കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു. കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച വൈകിട്ട് രണ്ടുമണിക്കൂര്‍ സംസ്ഥാന ബന്ദ് നടത്തി. ഹരിയാനയിലെ സിര്‍സയില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പഞ്ചാബിലെ ബന്ദ്. അമൃത്സറില്‍ അടക്കം ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചതോടെ ഫിറോസ്പുര്‍ ഡിവിഷനില്‍ ഇതുവരെ 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍.

Story Highlights Farmers agitation continues in Punjab against agricultural laws

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top