Advertisement

ആലാപനത്തിൽ അതിശയിപ്പിച്ച് ദേവികകുട്ടി; അഭിനന്ദിച്ചും ഹിമാചൽ പ്രദേശിലേക്ക് ക്ഷണിച്ചും മുഖ്യമന്ത്രി ജയറാം താക്കൂർ

October 9, 2020
3 minutes Read

മനോഹരമായ ആലാപനം കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ നേടിയെടുത്ത കൊച്ചുഗായികയാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക. കഴിഞ്ഞ ദിവസമാണ് ഹിമാചൽ പ്രദേശിലെ പ്രാദേശിക ശൈലിയിൽ ഉള്ള ‘മായേനി മേരിയ’ എന്ന ഗാനം ആലപിച്ച് ദേവിക സോഷ്യൽ മീഡിയയുടെ മുഴുവൻ ശ്രദ്ധ കവർന്നത്.

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളി പെൺകുട്ടി പാടിയ ഈ ഗാനം സൈബർ ലോകം ആഘോഷമാക്കിയിരുന്നു. നിരവധിപ്പേരാണ് ഈ കുട്ടി ഗായികയ്ക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയത്. ഇപ്പോഴിതാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് ഈ കുഞ്ഞുമോളെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രി ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കേരളത്തിന്റെ മകൾ ദേവിക വളരെ മനോഹരമായാണ് ഹിമാചലി ഗാനം ആലപിച്ചിരിക്കുന്നതെന്നും, ഈ കുട്ടിയുടെ ശബ്ദത്തിൽ ഒരു മാന്ത്രികത ഉണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഹിമാചൽ പ്രദേശിലേക്ക് ദേവികയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദേവികയുടെ പാട്ട് പങ്കുവെച്ചുകൊണ്ടാണ് ജയറാം താക്കൂർ ഈ കുട്ടി ഗായികയെ അഭിനന്ദിച്ചത്.

അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവിക ഈ ഗാനം ആലപിച്ചത്.  ഹിമാചൽ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെക്കുറിച്ചുള്ള നാടൻ പാട്ടാണ് ദേവിക പാടി വൈറലായത്.

Story Highlights: himachal Pradesh cm jairam thakur shares Kerala girl song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top