ലക്കിടി മാവോയിസ്റ്റ് വെടിവയ്പ്പ്; മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

ലക്കിടി മാവോയിസ്റ്റ് വെടിവയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് അനുകൂലം. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് ജില്ലാ മജിസ്റ്ററേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ജലീലിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു

250 പേജുളള മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇന്ന് സമര്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് ഗൂഢാലോചന ഇല്ലെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ട,് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നില്ല. റിസോര്‍ട്ടില്‍വെച്ച് സിപി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം തളളുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പരാമര്‍മുണ്ടായിരുന്നു.

അതേസമയം, മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജലീലിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.സിജെഎം കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഡിസ്ട്രിക്ട് ആന്റ് സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നും ബാലിസ്റ്റിക്ക് റിപ്പോര്‍ട്ടും ഫോറന്‍സിക്ക് റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ആരോപിച്ചു.

Story Highlights Lakkidi Maoist firing; magistrate report in favor of the police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top