Advertisement

‘മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ല’; സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരവുമായി വാളയാറിലെ പെൺകുട്ടികളുടെ അമ്മ

October 9, 2020
Google News 2 minutes Read

വാളയാർ കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് ഐഎഎസ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. വാളയാർ സംഭവം യുപിയിലെ സംഭവുമായി ചേർത്ത് വായിക്കേണ്ടതാണെന്ന് സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.

മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരവുമായി മാതാപിതാക്കൾ തലസ്ഥാനത്തെത്തിയത്. മാതാപിതാക്കളുടെ കണ്ണീർ കേരളത്തിന്റെ കണ്ണീരാണെന്നും, യോഗി ആദിത്യനാഥും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നുമായിരുന്നു സമരപ്പന്തലിൽ എത്തിയ രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നീതി തേടി തെരുവിൽ ഇരിക്കേണ്ട അവസ്ഥയാണിപ്പോഴെന്നും മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി എം.ജി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Story Highlights The mother of the girls in Valayar with the Satyagraha agitation in front of the Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here