Advertisement

സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞത് വിവാദം ഉണ്ടായതിന് ശേഷമെന്ന് മുഖ്യമന്ത്രി

October 10, 2020
Google News 1 minute Read
pinarayi vijayan

സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞത് വിവാദം ഉണ്ടായതിന് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്. നിയമനത്തിന് തന്റെ അനുമതി ആവശ്യമില്ല. താൻ അറിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇഡിക്ക് കൊടുത്ത മൊഴിയിൽ കാര്യങ്ങൾ വ്യക്തമാണെന്നാണ് തോന്നിയതെന്നും മുഖ്യമന്ത്രി. താൻ അറിയുമെന്ന് ഉറപ്പിച്ച് അതിൽ പറഞ്ഞിട്ടില്ലെന്നും തന്റെ അറിവോടെയാണ് സംഭവമെന്ന് അവർ വിശ്വസിച്ച് കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കോഫെപോസ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം

പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദത്തിൽ പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്ത ഗൗരവതരമാണ്. ആവശ്യമെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

ശ്രീനാരായണ ഗുരു സർവകലാശാല വി സി നിയമന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ നല്ലതിന് ഒപ്പമാണ് നിൽക്കേണ്ടത്. ഭരണ- അക്കാദമിക് മികവുകൾ കണക്കിലെടുത്ത് ആയിരുന്നു നിയമനം. ബന്ധപ്പെട്ട ചിലർക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി. ഓപൺ സർവകലാശാലയ്ക്ക് ഗുരുവിന്റെ പേര് നൽകിയത് യാദൃശ്ചികം ആയിട്ടല്ലെന്നും മുഖ്യമന്ത്രി. ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണന നൽകി. നല്ലതിന്റെ കൂടെയാണ് വെള്ളാപ്പള്ളിയെ പോലെയുള്ളവർ നിൽക്കാൻ ശ്രദ്ധിക്കേണ്ടതെന്നും മറ്റ് ഉദ്ദേശത്തോടെ വില കുറച്ച് കാണിക്കാൻ ശ്രമം നടത്തരുതെന്നും മുഖ്യമന്ത്രി.

Story Highlights swapna suresh, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here