Advertisement

സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കോഫെപോസ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം

October 10, 2020
Google News 1 minute Read
swapna suresh sandeep nair

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് എതിരെ കോഫെപോസ ചുമത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന നിയമമാണിത്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ നിയമപ്രകാരം കരുതൽ തടങ്കലിലാകും.

ഒരു വർഷം വരെ ഇവരെ കരുതൽ തടങ്കലിൽ വയ്ക്കാം. ഉത്തരവ് പ്രതികൾക്ക് കൈമാറും. ആഭ്യന്തര സെക്രട്ടറിയാണ് ഇതിന് അനുമതി നൽകിയത്.

Read Also : വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്‌ന സുരേഷ് 20 ലക്ഷം സമ്പാദിച്ചെന്ന് പൊലീസ്

അതേസമയം സ്വപ്‌നയെ കസ്റ്റഡിയിൽ എടുക്കാൻ കസ്റ്റംസ് കാക്കനാട് ജയിലിൽ എത്തി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. പ്രതികളെ കരുതൽ തടങ്കലിനായി സെട്രൽ ജയിലിലേക്ക് മാറ്റും. കോഫെപോസ നിയമപ്രകാരം പ്രതികളെ കരുതൽ തടങ്കലിലേക്ക് മാറ്റാൻ ഏജൻസിക്ക് അധികാരമുണ്ട്.

അതേസമയം സ്വർണകള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് പുറമേ കൂടുതൽ പ്രതികൾ മാപ്പുസാക്ഷിയായേക്കും. കൊടുവള്ളിയിൽ നിന്ന് പിടിയിലായ നാല് പ്രതികൾ മാപ്പുസാക്ഷിയാകാൻ ഉടൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.

മുഖ്യപ്രതി ടി കെ റമീസുമായി അടുത്ത ബന്ധമുള്ള നാല് പേരാണ് മാപ്പുസാക്ഷിയാകുന്നത്. മുൻപ് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ മാപ്പ് സാക്ഷിയാകുന്നതിന്റെ ഭാഗമായി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.

Story Highlights swapna suresh, sandeep nair, cofeposa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here