കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ കൊവിഡിന് തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. എന്നാൽ പലരിലും മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ എന്ന രോഗാവസ്ഥയുണ്ടാകുന്നുണ്ട്. കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആലുവ ജനറല്‍ മാര്‍ക്കറ്റ് വീണ്ടും അടച്ചു

തുടക്കത്തിലുള്ള ജാഗ്രത വീണ്ടെടുക്കണം. 9 മണിക്കൂർ ത്വക് പ്രതലത്തിൽ കൊവിഡ് രോഗാണുവിന് നിലനിൽക്കാനാകും. അതിനാൽ ബ്രേക്ക് ദ ചെയ്ൻ ശക്തമാക്കണം. സന്നദ്ധ സംഘടനകളും കടയുടമകളും അധികൃതരും കൈകൾ ശുചിയാക്കാനുള്ള ക്രമീകരണം നേരത്തെ ഏർപ്പാടാക്കിയിരുന്നു. അവ പുനസ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിക്ടേഴ്‌സിലെ ഓൺലെൻ ക്ലാസുകളിൽ ആവശ്യമായ നിർദേശം നൽകും. അധ്യാപകരും ക്രിയാത്മകമായി ഇടപെടണമെന്നും മുഖ്യമന്ത്രി.

അതേസമയം ഇന്ന് സംസ്ഥാനത്ത് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂർ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂർ 727, പാലക്കാട് 677, കാസർഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top