Advertisement

ഐപിഎൽ മാച് 25: ചെന്നൈയിൽ ജാദവ് പുറത്ത്; ബാംഗ്ലൂരിൽ മോറിസ് അകത്ത്; ടോസ് അറിയാം

October 10, 2020
Google News 1 minute Read
csk rcb ipl toss

ഐപിഎൽ 25ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ബാംഗ്ലൂർ നിരയിൽ രണ്ട് മാറ്റങ്ങളും ചെന്നൈ നിരയിൽ ഒരു മാറ്റവുമാണ് ഉള്ളത്.

മൊയീൻ അലിക്ക് പകരം ക്രിസ് മോറിസ് ബാംഗ്ലൂരിനായി കളിക്കും. മുഹമ്മദ് സിറാജിനു പകരം ഗുർകീറത് സിംഗ് മാനും ടീമിലെത്തി. ചെന്നൈയ്ക്കായി നാരായൺ ജഗദീശൻ കളിക്കും. കേദാർ ജാദവാണ് പുറത്തായത്.

Story Highlights chennai super kings vs royal challengers bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here