Advertisement

കാർത്തികിനും ഗില്ലിനും ഫിഫ്റ്റി; കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

October 10, 2020
Google News 2 minutes Read
kkr kxip ipl innigs

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. 58 റൺസെടുത്ത ദിനേഷ് കാർത്തിക് ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 57 റൺസെടുത്തു.

Read Also : ഐപിഎൽ മാച്ച് 24: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

പതിവിനു വിപരീതമായി കിംഗ്സ് ഇലവൻ പഞ്ചാബ് മനോഹരമായാണ് പന്തെറിഞ്ഞത്. റൺ വിട്ടുനൽകാൻ പിശുക്കു കാട്ടിയ പഞ്ചാബ് ബൗളർമാർ കൊൽക്കത്ത ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കി. മൂന്നാം ഓവറിൽ തന്നെ കൊൽക്കത്തക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ ത്രിപാഠിയാണ് (4) പുറത്തായത്. ത്രിപാഠിയെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. നിതീഷ് റാണ (2) റണ്ണൗട്ടായി. ശുഭ്മൻ ഗില്ലിനൊപ്പം ചേർന്നോയിൻ മോർഗൻ കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും റൺ ഉയരാത്തത് തിരിച്ചടിയായി. 10 ഓവറിൽ 60 റൺസ് മാത്രമായിരുന്നു കൊൽക്കത്തയുടെ സ്കോർ. 11ആം ഓവറിൽ മോർഗൻ വീണു. 23 പന്തുകളിൽ 24 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ രവി ബിഷ്ണോയിയുടെ പന്തിൽ മാക്സ്‌വലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ദിനേഷ് കാർത്തിക് ഗില്ലിനൊപ്പം ചേർന്നു. ഇതുവരെയുള്ള മത്സരങ്ങളിൽ ഫോമിലേക്കുയരാൻ സാധ്യമാവാതിരുന്ന കാർത്തിക് ഇന്ന് സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. കൂറ്റൻ ഷോട്ടുകളിലൂടെ സ്കോറിംഗ് ഉയർത്തിയ കാർത്തിക് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇതിനിടെ 42 പന്തുകളിൽ ഗിൽ ഫിഫ്റ്റി തികച്ചു. കാർത്തിക് വെടിക്കെട്ടിനു പിന്തുണ നൽകുകയാണ് ഗിൽ ചെയ്തത്. 22 പന്തുകളിൽ കാർത്തിക് ഫിഫ്റ്റി തികച്ചു. 18ആം ഓവറിൽ ഗിൽ റണ്ണൗട്ടായി. 47 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ ഗിൽ കാർത്തികിനൊപ്പം 82 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.

Read Also : ഭാഗ്യ ഗ്രൗണ്ടിലും രാജസ്ഥാന് രക്ഷയില്ല; കൂറ്റൻ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഒന്നാമത്

ആന്ദ്രേ റസലിന് ഇന്നും തിളങ്ങാനായില്ല. 5 റൺസെടുത്ത റസൽ അർഷ്ദീപ് സിംഗിൻ്റെ പന്തിൽ സിമ്രാൻ സിംഗ് പിടിച്ച് പുറത്തായി. 29 പന്തുകളിൽ 8 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 58 റൺസെടുത്ത ദിനേഷ് കാർത്തി ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ റണ്ണൗട്ടാവുകയായിരുന്നു.

Story Highlights kolkata knight riders kings xi punjab kkr kxip first innigs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here