മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

malappuram conflict murder

മലപ്പുറം തിരൂർ കൂട്ടായിയിൽ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസർ അറാഫത്താണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽ.പി സ്‌കൂൾ മൈതാനത്ത് രാത്രി വൈകിയുംകൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവർക്ക് താക്കീത് നൽകിയതാണ്. സമാനമായ രീതിയിൽ ഇന്നലെ രാത്രിയും കൂട്ടം കൂടിയിരുന്നത് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിനും കാരണമായി. തുടർന്നാണ് യാസറിനെ വെട്ടി കൊലപ്പെടുത്തിയത്.

യാസർ അറഫാത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story Highlights malappuram conflict murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top