പാകിസ്താനിൽ ഗായകൻ വെടിയേറ്റ് മരിച്ചു

പാകിസ്താനിൽ ഗായകൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബലൂചിസ്താനിലെ പ്രാദേശിക ഗായകനും മനുഷ്യാവകാശ പ്രവർത്തകയുടെ പിതാവുമായ ഹാനിഫ് ചമ്‌റോക് ആണ് മരിച്ചത്. വെടിയുതിർത്ത ശേഷം കൊലയാളി രക്ഷപ്പെട്ടു.
ബലൂചിസ്താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഏതാനും കുട്ടികൾക്ക് വീട്ടിൽവച്ച് ക്ലാസ് എടുത്തുകൊണ്ടിരിക്കെ ഇരുചക്രവാഹനത്തിലെത്തിയ തോക്കുധാരി ഹാനിഫ് ചമ്‌റോകിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭീകരവാദികളുമായുള്ള ബന്ധം ആരോപിച്ച് പിടിക്കപ്പെട്ട വനിതാ അവകാശ പ്രവർത്തകയും പാകിസ്താൻ സുരക്ഷാസേനയുടെ വിമർശകയുമായ തയ്യബ ബലോചിന്റെ പിതാവാണ് കൊല്ലപ്പെട്ട ഹാനിഫ് ചമ്‌റോക്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Story Highlights – singer shot dead in pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here