ഉത്തർപ്രദേശിൽ കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് ക്രൂരമർദനം

ഉത്തർപ്രദേശിൽ കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചത്.

കഴിഞ്ഞ ദിവസമാണ് ഡിയോറിയ ഉൾപ്പെടെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുകുന്ദ് ഭാസ്‌കർ മണി ത്രിപാദിക്ക് എതിരെയാണ് താരാ യാദവ് രംഗത്തുവന്നത്. പീഡനക്കേസ് പ്രതിക്ക് സീറ്റ് നൽകിയതിനെ താരാ യാദവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രവർത്തകർ താരയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മർദിച്ചവർക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരാ യാദവ് പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.

Story Highlights Uttar pradesh, Congress, Tara yadev

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top