എറണാകുളം ജില്ലയിൽ നാല് കൊവിഡ് മരണം കൂടി

എറണാകുളം ജില്ലയിൽ നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പൻ (82), വെണ്ണല സ്വദേശി സതീശൻ (58) എന്നിവരാണ് മരിച്ചത്. നാല് പേരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ട്രീസ.
എറണാകുളെ ജില്ലയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മരണസംഖ്യ ഉയരുകയാണ്. അഞ്ചു ദിവസത്തിനിടെ 13 പേരാണ് എറണാകുളത്ത് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.
ജില്ലയിൽ ഇന്നലെ 1191 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 979 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.
Story Highlights – four more death ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here