ഐപിഎൽ മാച്ച് 27: ഇന്ന് കരുത്തരുടെ പോര്; ഡൽഹിയിൽ രഹാനെയ്ക്ക് അരങ്ങേറ്റം

ഐപിഎൽ പതിമൂന്നാം സീസണിലെ 27ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായി ഡൽഹി ഇറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസ് ടീമിൽ മാറ്റങ്ങളില്ല.
ഋഷഭ് പന്ത്, ഷിംറോൺ ഹെട്‌മെയർ എന്നിവർക്കു പകരം അജിങ്ക്യ രഹാനെ, അലക്സ് കാരി എന്നിവർ ഡൽഹി നിരയിൽ എത്തി. പരുക്ക് കാരണമാണ് പന്തിന് ഇന്നത്തെ മത്സരം നഷ്ടമായത്. രഹാനെയുടെ സീസണിലെ ആദ്യ മത്സരമാണ് ഇന്നത്തേത്. പോയിൻ്റ് നിലയിൽ ഡൽഹി ഒന്നാമതും മുംബൈ രണ്ടാമതുമാണ്. ഇരു ടീമുകളും 6 മത്സരം വീതം കളിച്ചപ്പോൾ ഡൽഹി അഞ്ച് കളിയും മുംബൈ നാല് കളിയും വിജയിച്ചു. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തും.
Story Highlights – mumbai indians delhi capitals toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here