ഇടക്കാല ട്രാൻസ്ഫർ നാളെ മുതൽ; രണ്ടാം പകുതി സംഭവബഹുലമാകും

ഐപിഎൽ ഇടക്കാല ട്രാൻസ്ഫർ നാളെ മുതൽ ആരംഭിക്കും. നാളെത്തോടെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങൾ വീതം പൂർത്തിയാക്കും. ആകെ 14 മത്സരങ്ങളാണ് ഒരു ടീമിന് ഉള്ളത്. അതുകൊണ്ട് തന്നെ പാതി മത്സരങ്ങൾ പൂർത്തിയാകുമ്പോഴാണ് ഇടക്കാല ട്രാൻസ്ഫറുകൾ നടക്കുക. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ഇടക്കാല ട്രാൻസ്ഫറിൽ പങ്കാളികളാവാം.
കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലിൽ മിഡ്സീസൺ ട്രാൻസ്‌ഫർ സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അൺകാപ്പ്ഡ് പ്ലയേഴ്സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ സീസണിൽ രാജ്യാന്തര താരങ്ങളെയും മിഡ്സീസൺ ട്രാൻസ്ഫറിൽ കൈമാറാം. ബെഞ്ചിൽ മികച്ച താരങ്ങളുള്ള ടീമുകളിൽ നിന്ന് മികച്ച ഫൈനൽ ഇലവനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ടീമുകൾക്ക് കളിക്കാരെ എത്തിക്കാം. ഏത് താരത്തെയാണോ ടീമിൽ എത്തിക്കുക, ആ താരത്തിനായി അതാത് ടീം മുടക്കിയ തുക തന്നെ പുതിയ ടീമും മുടക്കിയാൽ മതിയാവും.
Read Also : രഹാനെ ടീമിലെ അവിഭാജ്യ ഘടകം; ഇടക്കാല ട്രാൻസ്ഫറിൽ വിടില്ല: ഡൽഹി ക്യാപിറ്റൽസ്
ക്രിസ് ഗെയിൽ, ഇമ്രാൻ താഹിർ, സന്ദീപ് ലമിച്ഛാനെ, അലക്സ് കാരി, മിച്ചൽ സാൻ്റ്നർ, കരൺ ശർമ്മ, എൻ ജഗദീശൻ, ജോഷ് ഫിലിപ്പെ, പാർത്ഥിവ് പട്ടേൽ, പവൻ നെഗി, വരുൺ ആരോൺ, കാർത്തിക് ത്യാഗി, ബേസിൽ തമ്പി, ആന്ദ്രൂ തൈ, മായങ്ക് മാർക്കണ്ഡെ, മനൻ വോഹ്റ, ഒഷേൻ തോമസ്, ടോം ബാൻ്റൺ, പ്രസിദ്ധ് കൃഷ്ണ, മുജീബ് റഹ്മാൻ, ഇഷാൻ പോറെൽ, ഹാർഡസ് വിൽജോൺ, സിമ്രാൻ സിംഗ്, ക്രിസ് ലിൻ, മിച്ചൽ മക്ലാനഗൻ, നതാൻ കോൾട്ടർനൈൽ, ധവാൽ കുൽക്കർണി, ഷെർഫെയ്ന് റൂതർഫോർഡ് തുടങ്ങി മികച്ച താരങ്ങൾ ഇടക്കാല ട്രാൻഫറിന് യോഗ്യതയുള്ളവരാണ്. എന്നാൽ, ഇവരിൽ ആരെയൊക്കെ റിലീസ് ചെയ്യണമെന്നത് അതാത് ഫ്രാഞ്ചൈസികളുടെ തീരുമാനമാണ്.
Story Highlights – midseason transfer from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here