റിച്ച ഛദ്ദക്കെതിരായ പ്രസ്താവ പിൻവലിച്ച് മാപ്പു പറഞ്ഞ് പായൽ ഘോഷ്; ദേശീയ വനിതാ കമ്മീഷൻ തനിക്ക് മുൻപ് പായലുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിച്ച

payal ghosh riccha chadha

റിച്ച ഛദ്ദക്കെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞ് ബോളിവുഡ് അഭിനേത്രി പായൽ ഘോഷ്. സംവിധായകൻ അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണത്തിൽ തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു എന്ന് ചൂണ്ടിക്കാട്ടി റിച്ച ഛദ്ദ 1.1 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പായൽ ഘോഷ് പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞത്. നേരത്തെ താൻ മാപ്പ് പറയില്ലെന്ന് പായൽ ഘോഷ് വ്യക്തമാക്കിയിരുന്നു.

Read Also : ലൈംഗികാരോപണത്തിൽ അനുരാഗ് കശ്യപിനു പിന്തുണയേറുന്നു; മുൻ ഭാര്യമാർ അടക്കം സംവിധായകനെ പിന്തുണച്ച് രംഗത്ത്

അതേ സമയം, പായൽ ഘോഷുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കൂടിക്കാഴ്ച നടത്തിയതായി റിച്ച ഘോഷ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താൻ നേരത്തെ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു എന്നും അക്കാര്യത്തിൽ ഇതുവരെ വനിതാ കമ്മീഷൻ താനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാരായിട്ടില്ലെന്നും റിച്ച പറയുന്നു.

കഴിഞ്ഞ മാസമാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായൽ ഘോഷ് രംഗത്തെത്തിയത്. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിരുന്നു. സംവിധായകൻ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി ആരോപിച്ചിരുന്നു.

Read Also : പായൽ ഘോഷിന്റെ പീഡനാരോപണം; അനുരാഗ് കശ്യപിനെ പിന്തുണച്ച് തപ്‌സി; സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ

തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിത് എന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അനുരാഗ് പറഞ്ഞിരുന്നു. കശ്യപിനെ പിന്തുണച്ച് മുൻ ഭാര്യമാരും സഹപ്രവർത്തകരായ വനിതകളും രംഗത്തെത്തിയിരുന്നു.

Story Highlights payal ghosh apologizes to riccha chadha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top