പായൽ ഘോഷിന്റെ പീഡനാരോപണം; അനുരാഗ് കശ്യപിനെ പിന്തുണച്ച് തപ്‌സി; സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ

അനുരാഗ് കശ്യപിന് എതിരെയുള്ള ലൈംഗികാരോപണ വിവാദത്തിൽ സംവിധായകനെ പിന്തുണച്ച് നടി തപ്‌സി പന്നു. ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് തന്റെ പിന്തുണ താരം അറിയിച്ചത്. പായൽ ഘോഷിന്റെ ആരോപണത്തിൽ സംവിധായകൻ തന്നെ നേരത്തെ മറുപടി നൽകിയിരുന്നു.

‘നിങ്ങൾക്ക് വേണ്ടി സുഹൃത്തേ, എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് നിങ്ങൾ. ലോകത്ത് സ്ത്രീകൾ എത്ര ശക്തരാണെന്നും പ്രാധാന്യമുള്ളവരാണെന്നും കാണിക്കുന്ന മറ്റൊരു സിനിമയുടെ സെറ്റിൽ വച്ച് നിങ്ങളെ കാണും.’ തപ്‌സി കുറിച്ചു. ഇരുവരും രണ്ട് ചിത്രങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Read Also : നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപിന്റെ ‘ചോക്ഡ്’; ചിത്രത്തിൽ റോഷൻ മാത്യുവും; ട്രെയിലർ

കൂടാതെ നടി കങ്കണ റണൗട്ടും വിവാദത്തിൽ പ്രതികരിച്ചിട്ടുണ്ട്. സംവിധായകനെ അറസ്റ്റ് ചെയ്യണമെന്നും മീ റ്റൂ ഹാഷ് ടാഗ് ചേർത്തുമാണ് ട്വീറ്ററിലൂടെയുള്ള കങ്കണയുടെ പ്രതികരണം.

തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിത് എന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അനുരാഗ് പറഞ്ഞു. ട്വിറ്റിലൂടെയാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. ‘ കൊള്ളാം.. കുറേയധികം സമയം എടുത്താണ് എന്നെ നിശബ്ദനാക്കാനുള്ള ശ്രമം. സാരമില്ല. ഒരു സ്ത്രീ ആയിട്ടും മറ്റ് സ്ത്രീകളെ കൂടി നിങ്ങൾ ഇതിൽ വലിച്ചിഴച്ചു. ആരോപണങ്ങൾ എന്തും ആയിക്കോട്ടെ, എല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാൻ ആഗ്രഹിക്കുന്നു’ എന്ന് അനുരാഗ് കശ്യപ്.

കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി പായൽ ഘോഷ് രംഗത്തെത്തിയത്. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിരുന്നു. സംവിധായകൻ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി. ദേശീയ വനിതാ കമ്മീഷനും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്.

Story Highlights anurag kashyap, tapsee pannu, kankana ranaut, payal ghosh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top