പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരെ പരിശോധിച്ചതിലാണ് ഏഴ് പേർക്ക് കൊവിഡ് പോസിറ്റീവ് ആയത്.
അണുനശീകരണം നടത്തി സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ അത്യാവശ്യ പരാതികൾ മാത്രമേ സ്റ്റേഷനിൽ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിൽ ഇന്നലെ 348 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ 10604 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7849 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതമായ രണ്ടു മരണം റിപ്പോർട്ട് ചെയ്തു.
Story Highlights – Covid 19, Pathanamthitta, Police station
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News