തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

എറണാകുളം തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോയിയാണ് (73) മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് ജോയി പാലത്തിൽ നിന്ന് ചാടിയത്. കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
Story Highlights – thopumpady suicide man identified
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News