‘എന്റെ ശബ്ദം നമ്മുടെ തുല്യ ഭാവി’; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം. ഈ വർഷത്തെ ആശയം ‘എന്റെ ശബ്ദം നമ്മുടെ തുല്യ ഭാവി’ യെന്നതാണ്.

ലോക ജന സംഖ്യയിൽ 50 ശതമാനത്തോളം സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്നതാണെന്നാണ് കണക്കുകൾ. ലിംഗപരമായ അസമത്വമങ്ങളില്ലാതെ അനീതിയും അക്രമണങ്ങളും ഇല്ലാതെ ജീവിതത്തിൽ പുതിയ പാതകളിലൂടെ മുന്നേറാൻ ജീവിതത്തിൽ പെൺകുട്ടികൾക്ക് അവസരമൊരുക്കുകയാണ് അന്താരാഷ്ട്ര ബാലികാ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്. നമുക്ക് മുന്നിൽ മാതൃകയാകുന്ന പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, തടസങ്ങളെ അതിജീവിച്ച് മുന്നേറുവാൻ മറ്റുള്ളവർക്ക് പ്രചോദനം നൽകുക.

വീടിനകത്തും പുറത്തും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും അസമത്വങ്ങളും വെളിപ്പെടുത്തുന്നതിന് കൊവിഡ് കാലവും ഒരു കാരണമായി. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക. അവർ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുക. എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്.

Story Highlights WORLD GIRL DAY

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top