Advertisement

ഹത്‌റാസ് കൂട്ടബലാത്സംഗം; യുപി പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി

October 12, 2020
2 minutes Read
hathras gang rape

പൊലീസിനും ജില്ലാ ഭരണകൂടത്തിനുമെതിരെ ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബം കോടതിയിൽ. മൃതദേഹം സംസ്‌കരിച്ചത് അനുമതി ഇല്ലാതെയെന്ന് കുടുംബം അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിനെ ധരിപ്പിച്ചു. സംസ്‌കാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും സംഭവം അന്വേഷിക്കാൻ പൊലീസ് തുടക്കത്തിൽ തയ്യാറായില്ലെന്നും കുടുംബം.

Read Also : ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ; കേസ് ഇന്ന് ഉച്ചയ്ക്ക് 2.15ന് പരിഗണിക്കും

എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു എന്നും ഹൈക്കോടതിയിൽ കുടുംബം മൊഴി നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം കോടതിയിൽ വ്യക്തമാക്കി. അതിനിടെ ഉത്തർപ്രദേശ് പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. നവംബർ 2ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മാസം പതിനാലാം തീയതിയായിരുന്നു ഹത്റാസിലെ 19 വയസുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫദർജംഗ് ആശുപത്രിയിൽ പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തും.

Story Highlights hatras rape case, alahabad high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top