രാജ്യത്ത് 71 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ

covid test

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 816 പേർ മരിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും രാജ്യത്ത കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തിന് താഴെ പോകുന്നത്. മരണ സംഖ്യയിലും താരതമ്യേനെ കുറവുണ്ടായി. ഇതുവരെ വൈറസ് ബാധിച്ചത് 71,20,539 പേരെയാണ്. 8,61,853 പേർ ചികിത്സയിൽ തുടരുമ്പോൾ 61,49,536 ആളുകൾ രോഗമുക്തി നേടി. ആകെ മരണം 1,09,150 ആയി ഉയർന്നു.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് 86.36 എത്തിയത് ആശ്വാസമാവുകയാണ്. മരണനിരക്ക് 1.53 ആയി കുറഞ്ഞു. മഹാരാഷ്ട്രയിൽ 10,792 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 309 പേർ മരിച്ചു. ആകെ മരണം 40,349 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണസംഖ്യയിൽ 37 ശതമാനവും മഹാരാഷ്ട്രയിലാണ്. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് ബാധ തീവ്രമായ തുടരുകയാണ്.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top