ലൈഫ് മിഷൻ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് എതിരായ ഹർജികളിൽ വിധി നാളെ

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹർജികളിൽ ഹൈക്കോടതി വിധി നാളെ. ഹർജിയുമായി കോടതിയെ സമീപിച്ചത് കേരള സർക്കാരും യൂണിടാക്കുമാണ്. സിബിഐയ്ക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്നാണ് സർക്കാർ വാദിക്കുന്നത്.
ലൈഫ് മിഷൻ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. അധോലോക ഇടപാടാണ് പദ്ധതിയിൽ നടന്നതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പണമെത്തിയത് എന്നും സിബിഐ.
Read Also : ലൈഫ് മിഷൻ ക്രമക്കേട് : വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും
ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നതും നുണയാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമാണ് ചെയ്തതെന്നും സിബിഐ.
അതേസമയം സിബിഐയുടെ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്ക് വിദേശത്ത് നിന്ന് പണം കിട്ടിയിട്ടില്ല, എഫ്സിആർഎ പരിധിയിൽ ഇടപാട് വരില്ലെന്നും സർക്കാർ വാദം.
Story Highlights – life mission, cbi, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here