വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ; മുംബൈ നിശ്ചലം

Major power cuts across Mumbai

വൈദ്യുതി വിതരണ ശൃംഖലയിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ വൈദ്യുതി വിതരണം നിലച്ചു. മുംബൈ, താനെ, നവി മുംബൈ അടക്കമുള്ള മേഖല നിശ്ചലമായി.

ബാങ്കുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും പ്രവർത്തനമടക്കം നിലച്ച മുംബൈ നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായിരിക്കുകയാണ്.

പ്രദേശത്ത് ട്രെയിൻ ഗതാഗതമടക്കം താറുമാറായി. ട്രെയിൻ നിലച്ചതോടെ യാത്രക്കാരെല്ലാം പാതിവഴിയിൽ ഇറങ്ങി നടക്കേണ്ടി വന്നു.

MSETCL 400 കെ.വി കൽവ-പഡ്ഗ GIS സർക്യൂട്ട് 1 കേടുപാടുകൾ തീർക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. ഇതോടെ വൈദ്യുത ലോഡ് മുഴുവൻ രണ്ടാം യൂണിറ്റിലായിരുന്നു. ഈ യൂണിറ്റും തകരാറായതിനെ തുടർന്നാണ് മുംബൈയിൽ വൈദ്യുതി ബന്ധം തകർന്നത്.

അതേസമയം, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളിൽ വൈദ്യുതി തിരിച്ചെത്തിയിട്ടുണ്ട്.

Story Highlights Major power cuts across Mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top